2013 ജനുവരി 23, ബുധനാഴ്‌ച

പനീര്‍...

എന്‍റെ ഹൃത്തില്‍ നീ  നാട്ടിയ പനീര്‍ചെടി പൂവിട്ടിരിക്കുന്നു.
എന്‍റെ കണ്ണീര്‍  തേവി നീ  നിന്‍റെ വേരുകളെന്‍    ഹൃത്തിലാഴ്ത്തി.
എന്‍റെ രക്തം കൊണ്ട് നീ  നിന്‍റെ പൂവിനു വര്‍ണ്ണം  നല്‍കി.
എന്‍റെ  പ്രണയം  കൊണ്ട് നീ  നിന്‍റെ  പൂവിനു സുഗന്ധം നല്‍കി.
ഒടുവിലാര്‍ക്കോ വേണ്ടി നീ നിന്‍റെ പൂവിറുത്തു നടന്നു നീങ്ങിയപ്പോള്‍...
കരയുവാന്‍  കണ്ണുനീരും, സിരകളില്‍  രക്തവും ഇല്ലാതെ,
ഞാനും എന്‍റെ പ്രണയവും  ഇവിടെ ബാക്കിയായ്......